Connect with us

National

'രോഹിത് കാ ജെ എന്‍ യു': പുതിയ പ്രതിഷേധ ക്യാമ്പയിനുമായി വിദ്യാര്‍ഥികള്‍

Published

|

Last Updated

ന്യൂഡല്‍ഹി:ജെ എന്‍ യു വിദ്യാര്‍ഥി കന്‍ഹയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെ പുതിയ ക്യാമ്പയിനുമായി ജെ എന്‍ യു വിദ്യാര്‍ഥികള്‍. “രോഹിത് കാ ജെ എന്‍ യു”വെന്ന പേരില്‍ പുതിയ ക്യാമ്പയിന്‍ ക്യാമ്പസിനുള്ളില്‍ തുടക്കം കുറിക്കുന്നതിനാണ് വിദ്യാര്‍ഥികള്‍ തയ്യാറെടുക്കുന്നത്.
ഇതിന്റെ ഭാഗമയി ക്യാമ്പസില്‍ രോഹിത് കാ ജെ എന്‍ യുവെന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചു കഴിഞ്ഞു. യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിന്റെ ക്യാമ്പസിലേക്കുള്ള തിരിച്ചുവരവാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രോഹിത് വെമുലയുടെ വിഷയത്തില്‍ നീതി ലഭിക്കണണെന്നാവശ്യപ്പെട്ട് ക്യാമ്പസില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടിരിക്കെയാണ് കന്‍ഹയ്യ കുമാറിനെ അഫ്‌സല്‍ ഗുരു അനുസമരണ പരിപാടിയുടെ ബന്ധപ്പെട്ട് രാജ്യ വിരുദ്ധ മുദ്രാവാക്ക്യം വിളിച്ചെന്നാരോപിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലടച്ചത്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളുടെ സമരത്തെയും രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തെ ദേശീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും ഇവര്‍ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രോഹിത് വെമുലയുടെ വിഷയത്തില്‍ വിദ്യാര്‍ഥി റാലി സംഘടിപ്പിക്കാന്‍ കന്‍ഹയ്യ കുമാര്‍ തന്നെ തീരുമാനിച്ചിരുന്നു. ഇതു തന്നെയാണ് അധികാരികള്‍ അവനെ തുറങ്കിലടക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന്് ജെ എന്‍ യു യൂനിയന്‍ വൈസ് പ്രസിഡന്റ് ഷെഹല റാഷിദ് പറഞ്ഞു. കന്‍ഹയ്യയുടെ ജാമ്യ ഹരജി വീണ്ടും വീണ്ടും നീട്ടിവെച്ച് കസ്റ്റഡി നീട്ടികൊണ്ടു പോകുകയാണ്.
സഖാവ് കന്‍ഹയ്യകുമാര്‍ ക്യാമ്പസില്‍ തിരിച്ചെത്തുമെന്നും ജെ എന്‍ യുവിനെ രാജ്യ വിരുദ്ധ യൂനിവേഴ്‌സിറ്റിയാക്കുന്ന പ്രചാരണത്തിനെതിരെയുള്ള സമരത്തിലോ പങ്കാളിയാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഷഹല കൂട്ടിച്ചേര്‍ത്തു. ജെ എന്‍ യുവിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ എല്ലാ വൈകുന്നേരങ്ങിളിലും വിദ്യാര്‍ഥികള്‍ ഒത്തുകൂടി പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്.

Latest