ചൈന രണ്ടാമത്തെ ബഹിരാകാശ പരീക്ഷണ ശാല ഈ വര്‍ഷം വിക്ഷേപിക്കും

Posted on: February 29, 2016 9:37 am | Last updated: February 29, 2016 at 9:37 am
SHARE

china spaceബീജിംഗ്: ചൈന തങ്ങളുടെ രണ്ടാമത്തെ ബഹിരാകാശ പരീക്ഷണ ശാലയായ ടിയാന്‍ഗോങ്-2 ഈ വര്‍ഷം സ്ഥാപിക്കും. റഷ്യന്‍ ബഹിരാകാശ പരീക്ഷണ ശാലയായ മിറിനോട് മത്സരിച്ച് മനുഷ്യവാസമുള്ള ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്. ബഹിരാകാശ പരീക്ഷണ ശാല പദ്ധതികളുടെ ഭാഗമായി ഷെന്‍സൊ-11 എന്ന ബഹിരാകാശ പേടകവും ഈ വര്‍ഷം വിക്ഷേപിക്കാന്‍ ചൈനക്ക് പദ്ധതിയുണ്ട്. പേടകത്തില്‍ സഞ്ചരിക്കുന്ന രണ്ട് ബഹിരാകാശ യാത്രികര്‍ ബഹിരാകാശ പരീക്ഷണ ശാലയായ ടിയാന്‍ഗോങ്-2ല്‍ ഇറങ്ങുമെന്നും പദ്ധതി വക്താവ് പറഞ്ഞു. 2022 ഓടെ സ്വന്തമായ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനാണ് ചൈന പദ്ധതിയിടുന്നത്. റഷ്യയുടെ മിര്‍ ബഹിരാകാശ കേന്ദ്രം അമേരിക്കയുമായി സംയുക്തമായാണ് പ്രവര്‍ത്തിപ്പിച്ചുവരുന്നത്. ഏറെ ഭാരം വഹിച്ചുകൊണ്ടുള്ള ആദ്യ ബഹിരാകാശ പേടകമായ ടിയാന്‍സ്‌ഹൊ-1 2017ഓടെ ബഹിരാകാശത്തെത്തി ടിയാന്‍ഗോങ്ങുമായി ചേര്‍ന്ന് പരീക്ഷണങ്ങളിലേര്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here