കന്‍ഹയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted on: February 29, 2016 9:10 am | Last updated: February 29, 2016 at 10:28 am

kanhaiya-kumar-759ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കീഴടങ്ങിയ മറ്റു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ഭന്‍ ഭട്ടാചാര്യക്കുമൊപ്പം കന്‍ഹയ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നേരത്തെ കന്‍ഹയ്യയുടെ ജാമ്യാപേക്ഷ മാറ്റിവെച്ചത്.അടുത്ത മാസം രണ്ട് വരെയാണ് കന്‍ഹയ്യയുടെ റിമാന്‍ഡ് കാലാവധി. കീഴടങ്ങിയ വിദ്യാര്‍ഥികള്‍ക്കൊപ്പം കന്‍ഹയ്യയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് പോലീസിന് കാര്യമായ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ജാമ്യാപേക്ഷ ഡല്‍ഹി പോലീസിന് എതിര്‍ക്കേണ്ടതില്ല. എന്നാല്‍, കന്‍ഹയ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബസ്സി വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 24ന് കന്‍ഹയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യം പരിഗണിച്ച് കേസ് ഇന്നത്തേക്ക മാറ്റുകയായിരുന്നു.