പൊതുമേഖല ബേങ്ക് ബോര്‍ഡ് ബ്യൂറോ: വിനോദ് റായി അധ്യക്ഷന്‍

Posted on: February 29, 2016 9:08 am | Last updated: February 29, 2016 at 9:08 am
SHARE

vinod raiന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബേങ്കുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ബേങ്ക്‌സ് ബോര്‍ഡ് ബ്യൂറോക്ക് രൂപം നല്‍കി. മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ്ണ് ബ്യൂറോയുടെ അധ്യക്ഷനാകും. ഇതു സംബന്ധിച്ച ധനകാര്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചു. പൊതുമേഖല ബേങ്കുകളുടെ സ്ഥിതി മെച്ചപ്പെടുത്തല്‍, ഡയറക്ടര്‍മാരുടെ നിയമനം, ബേങ്കുകളുടെ ലയനം, നിക്ഷേപം ഉയര്‍ത്തല്‍, ഏറ്റെടുക്കല്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ നിയന്ത്രിക്കുകയും ഒപ്പം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കലുമായിരിക്കും പ്രധാനമായും ബ്യൂറോയുടെ ചുമതല. ചെയര്‍മാനുള്‍പ്പെടെ ബേങ്ക്‌സ് ബോര്‍ഡ് ബ്യൂറോയില്‍ ആറ് അംഗങ്ങളായിരിക്കുമുണ്ടാകുക. രണ്ട് വര്‍ഷമാണ് ബോര്‍ഡിലെ അംഗങ്ങളുടെ കലാവധി. ബ്യൂറോ നിലവില്‍ വരുന്നതോടെ രാജ്യത്തെ 22 പൊതുമേഖലാ ബേങ്കുകളുടെയും സുപ്രധാന നീക്കങ്ങളെ നിയന്ത്രിക്കുക ഇനി ആറംഗങ്ങളുള്ള ബേങ്ക്‌സ് ബോര്‍ഡ് ബ്യൂറോയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here