Connect with us

Gulf

ജി സി സി ആരോഗ്യ മേഖലയിലെ സംയോജനം; വെല്ലുവിളിയാകുമെന്ന് വിലയിരുത്തല്‍

Published

|

Last Updated

ദോഹ: ജി സി സി ആരോഗ്യ മേഖലയിലെ സംയോജനം ഈ വര്‍ഷം വര്‍ധിക്കുമെന്ന വിലയിരുത്തലോടൊപ്പം പ്രധാന ആശുപത്രി ഗ്രൂപ്പുകള്‍ ഗുരുതര വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് വിലയിരുത്തല്‍. ഡോക്ടര്‍മാരുടെ പ്രാക്ടീസ് സംയോജിപ്പിക്കുന്നതില്‍ നിന്നുള്ള ലാഭം നഷ്ടപ്പെടുമെന്ന് മേഖലയിലെ വിദഗ്ധന്‍ അഭിപ്രായപ്പെട്ടു.
ആരോഗ്യ മേഖലയിലെ സംയോജനം വലിയ ലാഭമാണ് കൊണ്ടുവരികയെങ്കിലും പ്രധാന സ്റ്റാഫുകളെയും ഉപഭോക്താക്കളെയും നഷ്ടപ്പെടുമോയെന്ന പേടി പ്രധാന ഹോസ്പിറ്റല്‍ ഗ്രൂപ്പുകള്‍ക്കുണ്ട്. ചെറിയ ആശുപത്രികളെയും ഡോക്ടര്‍മാരെയും ഏറ്റെടുക്കുന്നത് വലിയ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പുകള്‍ക്ക് മാനേജ്‌മെന്റ് പ്രശ്‌നത്തിലേക്ക് നയിക്കും. ലയനത്തിന്റെ വ്യാപ്തി പരമാവധിയാക്കുകയും വിദഗ്ധരെ നിലനിര്‍ത്തുകയുമെന്ന സമീപനം സ്വീകരിക്കേണ്ടി വരും.
ചെറിയ ആശുപത്രി ഗ്രൂപ്പുകളെയും ഡോക്ടര്‍മാരെയും ഏറ്റെടുക്കുന്ന വലിയ ഗ്രൂപ്പുകള്‍, ബിസിനസ് കാര്യക്ഷമത വര്‍ധിപ്പിക്കുകുയം ചികിത്സാ അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കുറക്കുകയും ചെയ്യുകയെന്ന കൗശലം പ്രയോഗിക്കണമെന്ന് പി എ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിലെ ഹെല്‍ത്ത്‌കെയര്‍ വിദഗ്ധന്‍ ജോ ഹവായിക് പറഞ്ഞു.
ഇന്‍ഷ്വറന്‍സ് കമ്പനികളുമായുള്ള വിലപേശലും ആരോഗ്യരക്ഷാ നിരക്കും മാനദണ്ഡത്തിന് അടിസ്ഥാനത്തിലാക്കാന്‍ സാധിക്കും. വ്യത്യസ്ത സംഘാടക സംസ്‌കാരത്തിന്റെ ഏറ്റുമുട്ടല്‍ ഈ ലയനം കൊണ്ടുണ്ടാകും. ഐ ടി അടിസ്ഥാന സൗകര്യവും ബാക്കിയുള്ള പ്രാദേശിക പരിശോനാ സംവിധാനവും ലയിക്കുമ്പോള്‍ ആശുപത്രി ഗ്രൂപ്പ് നിയന്ത്രണത്തിനെ ബാധിക്കും. ആരോഗ്യരക്ഷാ മേഖലയിലെ ഏറ്റെടുക്കലുകള്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള മത്സരമാണ് ലോകത്തുടനീളം കൊണ്ടുവന്നത്.
കഴിഞ്ഞ വര്‍ഷം ലോകതലത്തിലും ജി സി സിയിലും നിരവധി ഏറ്റെടുക്കലും ലയനങ്ങളും ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷവും ഇത് തുടരുമെന്നാണ് പ്രതീക്ഷ.

---- facebook comment plugin here -----

Latest