Connect with us

International

ഇന്ത്യക്കൊപ്പം ചൊവ്വ പര്യവേഷണത്തിന് നാസ

Published

|

Last Updated

വാഷിംഗ്ടണ്‍: ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യക്കൊപ്പം ചൊവ്വ പര്യവേഷണത്തിന് നാസ ഒരുങ്ങുന്നു. ഐഎസ്ആര്‍ഒയുമൊന്നിച്ച് ചൊവ്വയില്‍ റോബോട്ടിക് പര്യവേഷണം നടത്താനാണ് നാസയുടെ ശ്രമം. ഇത് സംബന്ധിച്ച് നാസ ഐഎസ്ആര്‍ഒക്ക് ക്ഷണമയച്ചു. ഭാവിയില്‍ ഇന്ത്യക്കാരനെ ചൊവ്വയില്‍ എത്തിക്കാനും നാസക്ക് ഉദ്ദേശമുണ്ട്.

നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഡയരക്ടര്‍ ചാള്‍സ് എലാഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 മുതല്‍ 2030 വരെ ആറ് ചൊവ്വാ പര്യവേഷണങ്ങള്‍ക്കാണ് നാസ പദ്ധതിയിടുന്നത്. ഇതിലേക്കാണ് ഇന്ത്യയെ സഹകരിപ്പിക്കാന്‍ നാസ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പദ്ധതിയുടെ ഭാഗമാകും. ഇന്ത്യ ഇതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എലാഷി പറഞ്ഞു.