ബഷീര്‍ ബാവകുഞ്ഞിനു മൈത്രി യാത്രയയപ്പ് നല്‍കി

Posted on: February 28, 2016 6:29 pm | Last updated: February 28, 2016 at 6:29 pm

ജിദ്ദ: ജിദ്ദയിലെ ബിന്‍ ലാദന്‍ കമ്പനി ജീവനക്കാരനും, ദീര്‍ഘ കാലം മൈത്രി ജിദ്ദയുടെ ഭരണ സമിതി അംഗവുമായിരുന്ന ബഷീര്‍ ബാവകുഞ്ഞിനു മൈത്രി കുടുംബാംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. ഷറഫിയ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഒട്ടേറെ അംഗങ്ങള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബഷീര്‍ അലി പരുത്തിക്കുന്നന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡണ്ട് ഉല്ലാസ് കുറുപ്പ് അധ്യക്ഷനായിരുന്നു. വര്‍ഗീസ് ജോര്‍ജ്, ജോസഫ് വിത്സണ്‍, ഖാലിദ് പാളയാട്ട്, മൊയ്തു കണ്ണാട്ടി, മുസ്തഫ കാട്ടീരി, പ്രദീപ് കുമാര്‍, സൂരജ്, കിരണ്‍ കലാനി, അജിത് നീര്‍വിളാകന്‍, വിനോദ് നമ്പ്യാര്‍, സന്തോഷ് കുമാര്‍ ഷരീഫ്, ഉണ്ണി തെക്കേടത്ത്, രജനി വിനോദ്, സോണിയ സാബു, അമി ഷിബു എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ ബവകുഞ്ഞു മറുപടി പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ നന്ദി പറഞ്ഞു. ബഷീര്‍ ബാവകുഞ്ഞിനുള്ള ഉപഹാരം ഉല്ലാസ് കുറുപ്പ് സമ്മാനിച്ചു.