അഫ്‌സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്നവരെ തൂക്കികൊല്ലണം: പ്രവീണ്‍ തൊഗാഡിയ

Posted on: February 28, 2016 3:39 pm | Last updated: February 28, 2016 at 3:39 pm

praveen togadiaമഥുര: അഫ്‌സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്നവരെ തൂക്കികൊല്ലണമെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. കാശ്മീരില്‍ രാജ്യത്തിനെതിരായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നടപടി എടുക്കാത്തതാണ് ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അഫ്‌സല്‍ ഗുരു ദേശദ്രോഹിയും, രാജ്യവിരുദ്ധനുമായിരുന്നു. അഫ്‌സല്‍ ഗുരു അനുസ്മരണം പോലുള്ള പ്രവണതകള്‍ക്ക് എതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും തൊഗാഡിയ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രം പ്രത്യേക നിയമം പാസാക്കണമെന്നും, പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമത്തില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും, തൊഴിലില്ലായ്മയുമാണ് ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.