Connect with us

Kerala

നാടാര്‍ സംവരണം: സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ക്ലിമീസ് ബാവ

Published

|

Last Updated

തിരുവനന്തപുരം: സംവരണ വിഷയത്തില്‍ നാടാര്‍ സമുദായത്തെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചെന്ന് മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാത്തോലിക്കാ ബാവ. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും നല്‍കിയ വാഗ്ദാനങ്ങളെല്ലാം ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും ലംഘിച്ചു. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും ഒരേ രീതിയില്‍ സംവരണം നല്‍കാന്‍ ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ വോട്ടവകാശം ഉപയോഗിച്ച് പ്രതികരിക്കും. ഇപ്പോള്‍ സമുദായത്തെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. ഈ നീതി നിഷേധത്തെ സഭ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും സംഘടിത ശക്തികള്‍ക്കും മുമ്പില്‍ എല്ലാം മറക്കുകയാണ്. സ്വപ്‌ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്ന മുഖ്യമന്ത്രി പാവപ്പെട്ടവരുടെ കണ്ണുനീര്‍ കാണുന്നില്ല. നാടാര്‍ സമുദായത്തിന്റെ കണ്ണുനീരിന് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടിവരും. നീതി നിഷേധിക്കപ്പെവര്‍ക്ക് വോട്ടവകാശമുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. നാടാര്‍ വോട്ട് വാങ്ങി തിരുവനന്തപുരത്ത് നിന്ന് ജയിച്ച എം.എല്‍.എമാര്‍ ഇക്കാര്യം ഓര്‍ക്കണം. വോട്ടര്‍മാരുടെ ശക്തി വിശ്വാസികള്‍ യു.ഡി.എഫിന് കാണിച്ച് കൊടുക്കണമെന്നും കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു.

Latest