Connect with us

Kerala

ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മോഹന്‍ലാലിന് പ്രത്യേക അനുമതി

Published

|

Last Updated

കൊച്ചി: ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ നടന്‍ മോഹന്‍ലാലിന് പ്രത്യേക അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് താരത്തിന് ഇളവ് നല്‍കിയത്. 2011ല്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത് വിവാദമായിരുന്നു.

ആനക്കൊമ്പ് കൈവശമുളളവര്‍ അത് വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയുളള നടപടികള്‍ അവസാനിപ്പിക്കാമെന്ന വന്യജീവി സംരക്ഷണ നിയമപ്രകാരത്തിലെ പ്രത്യേക ചട്ടപ്രകാരമാണ് മോഹന്‍ലാലിന് ഇളവ് നല്‍കുന്നത്.നിയമത്തില്‍ ഇളവ് വേണമെന്ന് പരിസ്ഥിതി മന്ത്രാലയത്തോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മുന്നില്‍ മോഹന്‍ലാല്‍ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് വരുകയാണെന്ന് ഒരു മുതിര്‍ന്ന വനം വകുപ്പുദ്യോഗസ്ഥന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വനം വകുപ്പ് മോഹന്‍ലാലിന് ആനക്കൊമ്പ് സൂക്ഷിയ്ക്കാന്‍ ലൈസന്‍സ് നല്‍കും. 2011ല്‍ ഇത് സംബന്ധിച്ച് മോഹന്‍ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചതിന് 1972ലെ വന്യജീവി നിയമപ്രകാരമാണ് മോഹന്‍ലാലിനെതിരെ കേസെടുത്തത്.