ആക്ടീവ വില്പനയില്‍ ഒന്നാമത്

Posted on: February 28, 2016 1:54 pm | Last updated: February 28, 2016 at 1:54 pm

honda activaന്യൂഡല്‍ഹി: ഗിയര്‍ ലെസ് സ്‌കൂട്ടറുകളിലെ ഹീറോ ആക്ടീവ വില്‍പ്പനയിലും ഒന്നാമത്. വില്‍പ്പനയില്‍ മറ്റ് ഇരുചക്ര വാഹനങ്ങളെ പിന്‍തള്ളിയാണ് ഹോണ്ട ആക്ടീവ വീണ്ടും ഒന്നാമതെത്തിയത്. 2001 ലാണ് ആക്ടീവ പുറത്തിറങ്ങിയത്. ആക്ടീവ മൂന്ന് വേരിയന്റുകളിലാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. വില്‍പനയില്‍ ബൈക്കുകളെ വരെ മറികടന്നു മുന്നേറുന്ന ആക്ടീവ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ഇരുചക്രവാഹനം എന്ന പദവി വീണ്ടും സ്വന്തമാക്കിയിരിക്കുന്നു.

കഴിഞ്ഞ ജനുവരി മാസത്തില്‍ 2.10 ലക്ഷം ആക്ടീവകളാണ് ഇന്ത്യയില്‍ ആകെമാനം വിറ്റിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഹീറോ സ്‌പ്ലെന്‍ഡറിന്റെ വില്‍പന 1.99 ലക്ഷം മാത്രം. 2015 ഡിസംബറിനെ അപേക്ഷിച്ച് ആറു ശതമാനം വളര്‍ച്ചയാണ് ആക്ടീവ 2016 ജനുവരിയില്‍ നേടിയത്. സ്‌പ്ലെന്‍ഡറുടെ വില്‍പ്പനയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 11 ശതമാനം ഇടിവും രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചാം തവണയാണ് ആക്ടീവ വില്‍പനയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ആക്ടീവയുടെ വില്‍പനയില്‍ വളര്‍ച്ചയുണ്ടെങ്കിലും 2015 ജനുവരിയെ അപേക്ഷിച്ച് ഹോണ്ടയുടെ വില്‍പന 4.18 ശതമാനം ഇടിഞ്ഞു.