Connect with us

Kerala

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് അറിയിക്കാമെന്ന് വി.എസ്

Published

|

Last Updated

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പിന്നീട് വിശദമായി പ്രതികരിക്കാമെന്നും വി.എസ് പറഞ്ഞു. മത്സരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസ് മത്സരിക്കുന്നതിനെച്ചൊല്ലി സി.പി.എമ്മില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് മത്സരിക്കുന്ന കാര്യത്തില്‍ വി.എസ് നിലപാട് വ്യക്തമാക്കിയത്.

താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് നേരത്തെ വി.എസ് വ്യക്തമാക്കിയിരുന്നു. വി.എസിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം അധികാരം നല്‍കിയിരുന്നു. വി.എസും പിണറായിയും മത്സരിക്കട്ടെയെന്ന് ആദ്യം നിലപാട് സ്വീകരിച്ച കേന്ദ്ര നേതൃത്വം പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിടുകയായിരുന്നു.

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണനുമായും പിണറായി വിജയനുമായും ഇന്നലെ കേന്ദ്ര നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ചൊവ്വാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ കൂടുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും വി.എസ് വിഷയം ചര്‍ച്ചയാകും

Latest