Connect with us

National

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം

Published

|

Last Updated

ലോസാഞ്ജലസ്: ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയെ ആസ്പദമാക്കി ഒരുക്കിയ ഇന്ത്യാസ് ഡോട്ടര്‍ ( ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയുടെ ശബ്ദ വിന്യാസത്തിനാണ് പുരസ്‌കാരം. ഏഷ്യയില്‍ ആദ്യമായാണ് ഒരാള്‍ക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. ശനിയാഴ്ച ലോസാഞ്ജലസിലെ ബോണാവെന്‍ച്വര്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

അറുപത്തിമൂന്നാമത് ഗോള്‍ഡന്‍ റീല്‍ അവാര്‍ഡില്‍ അണ്‍ഫ്രീഡം, ഇന്ത്യാസ് ഡോട്ടര്‍ എന്നീ ഡോക്യുമെന്ററികള്‍ക്കായിരുന്നു റസൂല്‍ പൂക്കുട്ടിക്ക് നാമനിര്‍ദ്ദേശം ലഭിച്ചത്. .പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നതായി പൂക്കുട്ടി പറഞ്ഞു. ഇതാദ്യ?മായി ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം ഇന്ത്യയിലെത്തുകയാണെന്നും അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ലെസ്‌ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി ഡോക്യുമെന്ററി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യയില്‍ ഡോക്യുമെന്ററി നിരോധിച്ചിരുന്നു. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ വച്ചാണ് ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായത്. പിന്നീട് 13 ദിവസത്തിന് ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കേസിലെ പ്രതികളിലൊരാളായ മുകേഷ് സിംഗിനെ തിഹാര്‍ ജയിലില്‍ ചെന്ന് അഭിമുഖം നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. 2009ല്‍ സ്‌ളം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ശബ്ദ സംവിധാനത്തിനാണ് റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌കാര്‍ ലഭിച്ചത്