ഇസിലിനെ ഇല്ലാതാക്കുമെന്ന് ഒബാമ

Posted on: February 28, 2016 11:45 am | Last updated: February 28, 2016 at 11:45 am
SHARE

obamaവാഷിംഗ്ടണ്‍: ഇസിലിനെതിരായ പോരാട്ടം ദുഷ്‌കരമാണെന്ന് സമ്മതിച്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അമേരിക്ക തീര്‍ച്ചയായും ഇസിലിനെ ഇല്ലാതാക്കുമെന്നും പറഞ്ഞു. ഈ പ്രയത്‌നം സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ സുപ്രധാനമാണ്. ഇസിലിനെതിരെ ഇപ്പോഴും തുടരുന്ന പോരാട്ടം ദുഷ്‌കരമാണെങ്കിലും അത് തുടരും. ഇതിനായി അമേരിക്കക്കാരുടെ ദേശശക്തി ഉപയോഗപ്പെടുത്തുമെന്നും പോരാട്ടത്തില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഒബാമ പറഞ്ഞു. കിരാതമായ ഈ സംഘടനയെ തങ്ങള്‍ നശിപ്പിക്കുകയും കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായ ഒരു ഭാവി ലോകമെങ്ങും ഉണ്ടാകാനായി തങ്ങള്‍ നിലകൊള്ളും. സിറിയയിലും മറ്റും ഇസില്‍ തീവ്രവാദികള്‍ സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ടെന്നും പ്രതിവാര ദേശീയ അഭിസംബോധനയില്‍ ഒബാമ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here