സൗത്ത് കരോലിന പ്രൈമറിയില്‍ ഹിലരി ക്ലിന്റന് വിജയം

Posted on: February 28, 2016 11:19 am | Last updated: February 28, 2016 at 7:40 pm
SHARE

HILLARY CLINTONസൗത്ത് കരോലിന: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള സൗത്ത് കരോലിന പ്രൈമറിയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബേര്‍ണി സാന്‍ഡേഴ്‌സിനെതിരെ ഹിലരി ക്ലിന്റന് മികച്ച വിജയം. ബേര്‍ണി സാന്‍ഡേഴ്‌സിനേക്കാള്‍ അമ്പതു പോയിന്റുകള്‍ അധികം നേടിയാണ് ഹിലരി വിജയിച്ചത്. നാലു തെരഞ്ഞെടുപ്പുകളില്‍ ഹിലരിയുടെ മൂന്നാമത് വിജയമാണിത്. ലോവയിലും നെവാഡയിലും ഹില്ലരി നേരത്തെ വിജയിച്ചിരുന്നു. ന്യൂഹാംപ്‌ഷെയറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബേര്‍ണി സാന്‍ഡേഴ്‌സിനായിരുന്നു വിജയം.

ഒന്നിച്ചുനിന്നാല്‍ തകര്‍ക്കാനാകാത്ത ഒന്നുമില്ലെന്ന് തങ്ങള്‍ തെളിയിച്ചിരിക്കുകയാണെന്ന് ഹിലാരി ക്ലിന്റണ്‍ വിജയശേഷം പറഞ്ഞു. സൗത്ത് കരോലിനയിലെ വിജയം ദേശീയ തലത്തിലും ആവര്‍ത്തിക്കുമെന്നും മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എട്ടു വര്‍ഷം മുമ്പ് സൗത്ത് കരോലിന പ്രൈമറിയില്‍ ഹിലരി പരാജയപ്പെട്ടിരുന്നു. അന്ന് പ്രസിഡന്റ് ബരാക് ഒബാമയോടായിരുന്നു ഹിലരി പരാജയപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here