മുഖ്യമന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ഗണ്‍മാന് പരിക്ക്

Posted on: February 28, 2016 10:25 am | Last updated: February 28, 2016 at 12:39 pm

CAR Aകോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പെട്ടു. പുലര്‍ച്ചെ 2.30ന് കോട്ടയം ഏറ്റുമാനൂരിന് സമീപം കാണാക്കാരിയിലാണ് സംഭവം. അപകടത്തില്‍ മുഖ്യമന്ത്രിക്ക് പരിക്കില്ല. ഗണ്‍മാന്‍ അശോകന് കൈക്ക് പരിക്ക് പറ്റി. അപകടം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി ഉറക്കത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ കാര്‍ റോഡില്‍നിന്നു തെന്നി കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. സൈഡ് ചില്ല് തകര്‍ന്നുവീണാണ് അശോകനു പരുക്കേറ്റത്. കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണം.

അത്ഭുതകരമായാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലാണ് ദുരന്തം ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു. റോഡില്‍ നിന്നും തെന്നിയ കാര്‍ കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. സൈഡ് ചില്ല് തകര്‍ന്നാണ് ഗണ്‍മാന് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് നാട്ടകം ഗസ്റ്റ് ഹൗസിലെത്തിച്ച മുഖ്യമന്ത്രിയെ വൈദ്യപരിശോധനക്ക് വിധേയനാക്കി. മുഖ്യമന്ത്രിയുടെ തുടര്‍ന്നുള്ള യാത്ര എസ്‌കോര്‍ട്ട് വാഹനത്തിലാക്കി. മലപ്പുറത്തുനിന്ന് കോട്ടയത്തേക്കു മടങ്ങുകയായിരുന്നു മുഖ്യമന്ത്രിയും സംഘവും.