താനെയില്‍ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

Posted on: February 28, 2016 10:15 am | Last updated: February 29, 2016 at 9:22 am
SHARE

tane murderതാനെ: മഹാരാഷ്ട്രയിലെ താനെയിലുള്ള കാസാര്‍വാഡി പ്രദേശത്ത് കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ഏഴു കുട്ടികളും, ആറു സ്ത്രീകളും ഉള്‍പ്പെടെ 14 ബന്ധുക്കളെയാണ് ഹസന്‍ അന്‍വര്‍ വരേക്കര്‍ എന്ന യുവാവ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

യുവാവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. താനെയിലെ വീട്ടില്‍ ശനിയാഴ്ച്ച നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കാന്‍ വന്നിരുന്നു. എല്ലാവര്‍ക്കും മയക്കത്തിനുളള മരുന്നുനല്‍കിയതിനുശേഷമാണ് യുവാവ് കഴുത്തറത്ത് 14 പേരെയും കൊന്നത്. ശേഷം കത്തിയും കൈയില്‍പിടിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തതും.

സ്വത്ത് സംബന്ധിച്ചുളള തര്‍ക്കമാണ് കൊലപാതകത്തിന്റെ പ്രാഥമിക കാരണമായി പൊലീസ് പറയുന്നത്. സംഭവത്തില്‍ നിന്നും രക്ഷപ്പെട്ട വരേക്കറിന്റെ ഒരു സഹോദരിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് അവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here