ബഹളം വെച്ചതിന് മൂന്ന് മക്കളെ പിതാവ് കൊലപ്പെടുത്തി

Posted on: February 27, 2016 11:20 pm | Last updated: February 27, 2016 at 11:20 pm
SHARE

ബഹറൈച്ച് (യു പി): കരഞ്ഞ് ബഹളം വെച്ചതിന് ഉത്തര്‍ പ്രദേശിലെ ബഹറൈച്ചില്‍ പിതാവ് തന്റെ മൂന്ന് മക്കളെ കൊലപ്പെടുത്തി. ശര്‍വസ്തി ജില്ലയില്‍പ്പെട്ട ഇകൗനയിലാണ് സംഭവം.
സിയാറാം മിശ്ര എന്ന 28 കാരന്‍ പിതാവ് മക്കളായ രഞ്ജന്‍ (ഒമ്പത്), ശാലിനി (ആറ്), മോഹിനി (അഞ്ച്) എന്നിവരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മാതാവ് സ്വന്തം വീട്ടിലേക്ക് പോയപ്പോഴാണ് സിയാറാം മിശ്രയുടെ ക്രൂരകൃത്യം. രാവിലെ ഉണര്‍ന്ന കുട്ടികള്‍ എന്തോ കാര്യത്തിന് വേണ്ടി ബഹളം വെച്ചപ്പോള്‍ പ്രകോപിതനായ ഇയാള്‍ കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യ പോയതോടെ കുട്ടികളെ തനിക്ക് നോക്കാന്‍ പ്രയാസമായതിനാലാണ് കൊല നടത്തിയതെന്ന് പ്രതി പറഞ്ഞതായും പോലീസ് അറിയിച്ചു. സംഭവ ദിവസം തലേന്നാണ് ഒരു കുട്ടിയുമായി സിയാറാമിന്റെ ഭാര്യ മാതാപിതാക്കളെ കാണുന്നതിന് വേണ്ടി സ്വന്തം വീട്ടിലേക്ക് പോയത്.
സിയാറാം മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊല നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here