Connect with us

Kerala

കൊച്ചി മെട്രോ ട്രയല്‍ റണ്‍ നടത്തി

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ മുട്ടം യാര്‍ഡില്‍ നിന്ന് പരീക്ഷണ ഓട്ടം നടത്തി. നാല് മണിക്കാണ് ട്രയല്‍ റണ്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അല്‍പം വൈകി. പത്ത് കിലോമീറ്റര്‍ വേഗതയില്‍ രണ്ട് കിലോ മീറ്റര്‍ ദൂരമാണ് പരീക്ഷണ ഓട്ടം നടത്തിയത്. പരീക്ഷണ ഓട്ടത്തിന് സാക്ഷ്യം വഹിക്കുന്നതിനായി നിരവധി ആളുകള്‍ മുട്ടം യാര്‍ഡിലെത്തിയിരുന്നു.

സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ നവംബര്‍ ആദ്യത്തില്‍ യാത്രക്കാരേയും കൊണ്ട് മെട്രോ കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പടിപടിയായി വേഗത കൂട്ടിയും ദൂരപരിധി കൂട്ടിയും പരീക്ഷണ ഓട്ടങ്ങള്‍ നടത്തിക്കഴിഞ്ഞ ശേഷമേ സര്‍വീസ് ആരിഭിക്കാന്‍ കഴിയുകയുള്ളൂ.