സുധീരന്‍ മല്‍സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി

Posted on: February 27, 2016 4:04 pm | Last updated: February 27, 2016 at 4:10 pm

oommen-chandy1കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുധീരന്‍ മല്‍സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടത്. വിഎസ് മല്‍സരിക്കുന്നത് യുഡിഎഫിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.