ബീഫ് കഴിച്ചതിനു നാട്ടുകാര്‍ മര്‍ദിച്ചുവെന്ന മലയാളി വിദ്യാര്‍ഥികളുടെ പരാതി

Posted on: February 27, 2016 2:53 pm | Last updated: February 27, 2016 at 2:53 pm
SHARE

dalithബംഗളൂരു: ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് മലയാളി വിദ്യാര്‍ഥികളുടെ പരാതി. ബംഗളൂരുവിലെ സഞ്ജയ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന മെല്‍വിന്‍ മൈക്കിള്‍, നിഖില്‍, മുഹമ്മദ് ഷാഹുല്‍ എന്നീ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തുവന്നത്. ഇവര്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളാണ് ഇവര്‍. പരാതിയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here