Connect with us

Gulf

റിയല്‍ എസ്റ്റേറ്റ് രംഗത്ത് തളര്‍ച്ച; ദുബൈ വരുമാനത്തില്‍ 9.3 ശതമാനത്തിന്റെ ഇടിവ്

Published

|

Last Updated

ദുബൈ: റിയല്‍ എസ്റ്റേറ്റ് രംഗത്തെ വരുമാനത്തില്‍ ദുബൈയില്‍ 9.3 ശതമാനത്തിന്റെ ഇടിവ്. 2015 ജനുവരി മാസവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് 2016ല്‍ വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുന്നത്. അബുദാബിയിലും 2016 ഇതേ കാലത്ത് 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്‍നിര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്റ് യംഗ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടിരിക്കുന്നത്. അബുദാബിയില്‍ 151 വസ്തുക്കളിലായാണ് 13 ശതമാനത്തിന്റെ ഇടിവ് നേരിട്ടിരിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു. അബുദാബിയില്‍ ഹോട്ടല്‍ മുറികള്‍ ഉപയോഗിക്കുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട് യൂറോയുടെ മൂല്യം കുറഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനായി വരുകയെന്നത് ചെലവേറിയതായതും റഷ്യന്‍ റൂബിളിന് മൂല്യത്തകര്‍ച്ച നേരിട്ടത് അവിടെ നിന്നുള്ളവരുടെ യു എ ഇയിലേക്കുള്ള ഒഴുക്ക് കുറച്ചതുമാണ് യു എ ഇയിലെ പ്രധാന നഗരങ്ങളായ ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ ഹോട്ടലില്‍ താമസിക്കുന്ന അതിഥികളുടെ എണ്ണത്തില്‍ കുറവിനിടയാക്കിയിരിക്കുന്നത്.
2014മായി താരതമ്യപ്പെടുത്തുമ്പോള്‍ 2015ല്‍ മിന മേഖലയില്‍ ഹോട്ടല്‍ വ്യവസായം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് ഏണസ്റ്റ് ആന്റ് യംഗ് മിന മേഖലക്കായുള്ള റിയല്‍ എസ്റ്റേറ്റ് ട്രാന്‍സാക്ഷന്‍ തലവന്‍ യൂസുഫ് വഹ്ബാവ് വ്യക്തമാക്കി. മിന മേഖലയിലെ മസ്‌ക്കറ്റ്, മദീന, കെയ്‌റോ, റാസല്‍ ഖൈമ തുടങ്ങിയ നഗരങ്ങളിലും റിയല്‍ എസ്റ്റേറ്റ് മേഖല തളര്‍ച്ച നേരിടുകയാണ്. 2014ല്‍ ഈ നഗരങ്ങള്‍ പ്രകടിപ്പിച്ച പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2015ല്‍ തളര്‍ച്ച പ്രകടമായിരുന്നു. 2015ല്‍ അബുദാബിയില്‍ 80 ശതമാനം ഹോട്ടല്‍ മുറികള്‍ സന്ദര്‍ശകര്‍ ഉപയോഗിച്ചെങ്കില്‍ റാസല്‍ ഖൈമയില്‍ ഇത് 75 ശതമാനമായിരുന്നുവെന്നും യൂസുഫ് വഹ്ബാഹ് വെളിപ്പെടുത്തി.

Latest