Connect with us

Gulf

അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനം; ആര്‍ ടി എ ശില്‍പശാല നടത്തി

Published

|

Last Updated

ദുബൈ: ദുബൈ ആര്‍ ടി എയുടെ കീഴിലുള്ള സാങ്കേതിക വൈദഗ്ധ്യ ഗവേണ്‍സ് വകുപ്പ് മാനുഷിക വിഭവ വികസന വകുപ്പുമായി സഹകരിച്ച് ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെ ക്കുറിച്ച് ശില്‍പശാല നടത്തി. അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ ആര്‍ ടി എയുടെ വിവിധ മേഖലകളിലെയും ഏജന്‍സികളില്‍ നിന്നുമുള്ള ജീവനക്കാര്‍ പങ്കെടുത്തു.
ഇന്റര്‍നെറ്റ് ഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള നിയമ അവബോധം വളര്‍ത്തലും ലക്ഷ്യമിട്ടാണ് ഇത്തരമൊരു ശില്‍പശാല സംഘടിപ്പിച്ചതെന്ന് ആര്‍ ടി എയുടെ ടെക്‌നോളജി-സ്ട്രാറ്റജി ആന്റ് ഗവേണ്‍സ് ഡയറക്ടര്‍ അബ്ദുല്ല അല്‍ ബസ്തകി പറഞ്ഞു.
ഇതിലൂടെ ഫലപ്രദവും സുരക്ഷിതവുമായ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ജീവനക്കാര്‍ക്ക് മനസിലാക്കികൊടുക്കാന്‍ സാധിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പങ്കെടുത്ത മുഴുവന്‍ ജീവനക്കാരുടെയും ഐ ടി രംഗത്തെ കഴിവുകള്‍ ഉയര്‍ത്താന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് ഇതിലൂടെ തെളിഞ്ഞതായി ബസ്തകി വ്യക്തമാക്കി.

---- facebook comment plugin here -----

Latest