ജെഎന്‍യു: ഒരു വിദ്യാര്‍ഥിക്കു കൂടി സമന്‍സ്‌

Posted on: February 27, 2016 2:16 pm | Last updated: February 27, 2016 at 2:16 pm
SHARE

jnuന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥിക്കു കൂടി ഡല്‍ഹി പോലീസ് സമന്‍സ് അയച്ചു. അശുതോഷ് കുമാറിനാണ് പോലീസ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയത്. സംഘാടക സമിതിയില്‍ അശുതോഷും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണ് ഡല്‍ഹി പോലീസ് നടപ്പാക്കുന്നത്. ഉന്നത തലത്തില്‍ നിന്ന് പോലീസിന് കൃത്യമായ നിര്‍ദേശം ലഭിക്കുന്നുണ്‌ടെന്നതിന്റെ തെളിവാണ് സമന്‍സ്. നിയമ വ്യവസ്ഥ തകിടംമറിക്കുന്നതിന്റെ ഉദാഹരണമാണിതെന്നും അശുതോഷ് പ്രതികരിച്ചു.

അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ച 20ല്‍ അധികം വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞതായാണ് പോലീസ് നല്‍കുന്ന സൂചന. അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.