കേരളത്തിന്റെ സഹിഷ്ണുത ലോകത്തിന് മാതൃകയെന്ന് രാഷ്ട്രപതി

Posted on: February 27, 2016 1:29 pm | Last updated: February 28, 2016 at 10:16 am
SHARE

pranab mukharjeeതൃശൂര്‍: കേരളത്തിന്റെ സഹിഷ്ണുതയെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി. കേരളത്തിന്റെ സഹിഷ്ണുതയും സാര്‍വ്വലൗകികതയും രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു. എല്ലാ പാരമ്പര്യങ്ങളെയും സംസ്‌കാരങ്ങളെയും സ്വാഗതം ചെയ്യുന്നതാണ് ഇന്ത്യയുടെ ചരിത്രം. മുസിരിസ് പദ്ധതി പൂര്‍ണ്ണമാകുന്നതോടെ ഇന്ത്യ കടല്‍ വ്യാപാരത്തില്‍ അജയ്യമായ ശക്തിയാകുമെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മൂന്നാമത്തെ ബ്രഹത്തായ പൈതൃക പദ്ധതിയും സംസ്ഥാനത്തെ ആദ്യ ഹരിത പദ്ധതിയുമാണ് മുസിരിസ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തില്‍ 94 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ പൂര്‍ത്തീകരണം.

മൂവായിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രം അനുമാനിക്കുന്ന മുച്ചിരിപ്പട്ടണത്തിന്റെ വീണ്ടെടുപ്പാണ് മുസിരിസ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. വൈപ്പിന്‍ മുതല്‍ ഏറിയാട് വരെയുള്ള പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നു. 29 മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളുമാണ് പൂര്‍ത്തിയാകുന്നത്. യുനസ്‌കോയുടെ സഹകരണത്തോടെ 41 രാജ്യങ്ങളിലേക്കുള്ള പുരാതന സുഗന്ധവ്യഞ്ജന പാതയുടെ വീണ്ടെടുപ്പാണ് അടുത്ത ഘട്ടത്തില്‍ നടപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here