Malappuram
കോട്ടക്കുന്നില്‍ ഇനി ബലൂണ്‍ പാര്‍ക്കും
മലപ്പുറം: കോട്ടക്കുന്നില്‍ വിസ്മയമായി ബലൂണ്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നു. വ്യത്യസ്ത തരത്തിലുള്ള 15 കളി ഉപകരണങ്ങളാണ് പാര്‍ക്കിലുള്ളത്. കുട്ടികള്‍ക്കായി ബോട്ടിംഗ് സൗകര്യവും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളോടൊപ്പമുള്ള രക്ഷിതാക്കള്‍ക്ക് പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനമുണ്ട്. പാര്‍ക്ക് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍ കോയ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ സുന്ദരന്‍, ഡി ടി പി സി എക്‌സി. കമ്മിറ്റി അംഗവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി കെ അസ്‌ലു, എക്‌സി. കമ്മിറ്റി അംഗം എം കെ മുഹ്‌സിന്‍, നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ പങ്കെടുത്തു.
കോട്ടക്കുന്ന് സമഗ്ര മാസ്റ്റര്‍ പ്ലാനിലുള്‍പ്പെട്ട പദ്ധതിയാണ് ബലൂണ്‍ പാര്‍ക്ക്. സമഗ്ര മാസ്റ്റര്‍ പ്ലാനിലെ മറ്റു പ്രധാന ഘടകങ്ങളായ സൈക്കിള്‍ ട്രാക്ക്, അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവയും ഉദ്ഘാടനത്തിനൊരുങ്ങിയിട്ടുണ്ട്. മിറാക്കിള്‍ ഗാര്‍ഡന്‍, ഒമ്പത് ഡി തിയേറ്റര്‍, പാര്‍ട്ടി ഹാള്‍ എന്നിവയുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.