പൂവാല ശല്യം ഒടുവില്‍ മധ്യവയസ്‌കന്റെ ജീവനെടുത്തു

Posted on: February 27, 2016 1:01 pm | Last updated: February 27, 2016 at 1:01 pm
SHARE

KILLകാളികാവ്: മഞ്ഞപ്പെട്ടി മൈലാടിച്ചോലയില്‍ ബൈക്കിടിച്ച് മധ്യ വയസ്‌കന്‍ മരണപ്പെട്ടു. മൈലാടിച്ചോലയിലെ മാഞ്ചേരി മരക്കാര്‍ കുരിക്കളാണ് (76) ബൈക്കിടിച്ച് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലരമണിയോടെയാണ് സംഭവം.
അസ്ര്‍ നിസ്‌കാരത്തിന് ശേഷം പള്ളിയില്‍ നിന്ന് വീട്ടിലേക്ക് നടന്ന് വരുന്നതിനിടെ വീടിന് സമീപത്ത് വെച്ച് മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. പൂവാലന്‍മാരുടെ വിലസലാണ് വൈകീട്ട് മഞ്ഞപ്പെട്ടിയിലുണ്ടായ അപകടത്തിന് കാരണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതാ സമിതി രൂപവത്കരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. പൂവാല ശല്യം അമര്‍ച്ച ചെയ്യാന്‍ കര്‍ശനമായ പരിശോധന നടത്തുമെന്നും നടപടിയെടുക്കുമെന്നും കാളികാവ് എസ് ഐ. കെ എ സാബു പറഞ്ഞു.
പാറല്‍മമ്പാട്ടു മൂല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് പൂവാല ശല്ല്യം രൂക്ഷമാണ്. മമ്പാട്ടുമൂല, മഞ്ഞപ്പെട്ടി, കൂരാട് , മാടമ്പം, മാളിയേക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് നിരവധി യുവാക്കള്‍ ബൈക്കുകളില്‍ പൂവാലന്‍മാരായി കറങ്ങുന്നത് നിത്യ സംഭവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here