Connect with us

Malappuram

അംഗവൈകല്യമുള്ളവരുടെ സഹവാസ ക്യാമ്പിന് തുടക്കമായി

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരസഭയുടെയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി അരക്ക്താഴെ ചലന ശേഷിയില്ലാത്തവരുടെ ദശദിന സഹവാസ ക്യാമ്പിന് പെരിന്തല്‍മണ്ണയില്‍ തുടക്കമായി.
വീടുകളിലെ നാല്ചുമരുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരെ പുറം ലോകത്ത് കൊണ്ട് വന്ന് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കയും തൊഴില്‍ പരിശീലനവും ലക്ഷ്യം വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വേദിയായ പെരിന്തല്‍മണ്ണ ടൗണ്‍ഹാളില്‍ പുരുഷ വനിതകളടക്കം 190 പേരാണ് റജിസ്റ്റര്‍ചയ്തത്. 46 വനിതകളാണ്. പത്ത് ദിവസവും ഇവിടെതന്നെ തങ്ങാനാണ് പരിപാടി.
കുടുംബക്കാരായ സഹായികളും ഇവരോടൊപ്പം കഴിയുന്നുണ്ട്. കിടപ്പിലായവര്‍ക്ക് കിടക്കാനും മറ്റുമായി കട്ടിലുകളും ഒരുക്കിയിട്ടുണ്ട്. വൈദ്യപരിചരണം, ഭക്ഷണം മറ്റ് സഹായങ്ങള്‍ എന്നിവ സജീകരിച്ചിട്ടുണ്ട്. നഗരസഭാ ചെയര്‍മാന്‍ എം മൂഹമ്മദ് സലിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു . സാന്ത്വനം നിര്‍വഹണ ഓഫീസര്‍ ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍ റിപ്പോര്‍ട്ടും,സാന്ത്വനം കോ- ഓര്‍ഡിനേറ്റര്‍ കിഴിശ്ശേരി സലീം കണക്കുകള്‍ അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ ്അധ്യഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍, കൗണ്‍സിലര്‍മാരായ തെക്കത്ത് ഉസ്മാന്‍, പി പി വാസുദേവന്‍, എന്‍ സൂപ്പി, സി സേതുമാധവന്‍, വി.രമേശന്‍, വി ബാബുരാജ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പത്തത്ത് ആരിഫ് സംസാരിച്ചു.
തുടര്‍ന്ന് സാസ്‌കാരിക പരിപാടികള്‍ അരങ്ങേറി. കൗണ്‍സിലര്‍ കെ ടി ഷഫീന , പി.മനോജ്കുമാര്‍, പി വി ദേവിക എന്നിവര്‍ നേതൃത്വം നല്‍കി. കലാഭവന്‍ അനിലും പാര്‍ട്ടിയും കോമഡി ഷോയും, മുംബൈ സലീം മെഹ്ഫിലും അവതരിപ്പിച്ചു.