പാടിച്ചിറ വില്ലേജിലെ റീസര്‍വേ അപാകതകള്‍ പരിഹരിക്കണം

Posted on: February 27, 2016 12:58 pm | Last updated: February 27, 2016 at 12:58 pm

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ വില്ലേജില്‍ റീസര്‍വ്വേയുമായി ബന്ധപ്പെട്ടു കടന്നുകൂടിയ അപാകതകള്‍ ഉടനടി പരിഹരിക്കണമെന്ന് കര്‍ഷകസംഘം മുള്ളന്‍കൊല്ലി, പാടിച്ചിറ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉണ്ടായിരിക്കുന്നത് കണക്കിലെടുത്ത് ഇവിടെ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടും ബന്ധപ്പെട്ട റവന്യു സര്‍വ്വേ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാട്ടുന്നതായും യോഗം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര പ്രശ്‌നപരിഹാരത്തിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. വി.എന്‍. ബിജു അധ്യക്ഷത വഹിച്ചു. കെ.എന്‍. സുബ്രഹ്മണ്യന്‍, സി.പി. കുര്യന്‍, തോമസ് വാഴയില്‍, എം.സി. തങ്കച്ചന്‍, കെ.ടി. ജോളി, ജോസ് എന്നിവര്‍ പ്രസംഗിച്ചു.