മാനന്തവാടിയിലെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 22 വരെ

Posted on: February 27, 2016 12:57 pm | Last updated: February 27, 2016 at 12:57 pm
SHARE

കല്‍പ്പറ്റ: വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും പുരുഷന്‍മാര്‍ക്ക് വേണ്ടി സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ (ക്ലാര്‍ക്ക്/സ്‌റ്റോര്‍ കീപ്പര്‍), സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ (എന്‍.എ), സോള്‍ജിയര്‍ ട്രേഡ്‌സ്‌മെന്‍ തുടങ്ങിയവയിലേക്ക് കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസ് നടത്തുന്ന റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും.
എല്ലാ ഉദ്യോഗാര്‍ഥികളും ഓണ്‍ലൈനായി ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 22 വരെ നടത്താം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ റാലിയില്‍ പങ്കെടുക്കാന്‍ കഴിയൂ. ഉദ്യോഗാര്‍ഥിക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ലഭിച്ച, സമയവും തീയതിയും അറിയിക്കുന്ന അഡ്മിഷന്‍ കാര്‍ഡ്/സ്ലിപ്പ് സഹിതം റാലി സ്ഥലത്ത് ഹാജരാവണം.