Connect with us

Wayanad

44 പേര്‍ക്ക് 10.5 ലക്ഷം അനുവദിച്ചതായി മന്ത്രി പി കെ ജയലക്ഷ്മി

Published

|

Last Updated

കല്‍പ്പറ്റ: വൃക്കസംബന്ധമായ അസുഖത്തിന് ചികില്‍സയില്‍ കഴിയുന്ന പനമരം കൈതക്കല്‍ പുലിയോടന്‍ വീട്ടില്‍ റിയാസിന്റെ ചികില്‍സക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചു. വിവിധ അസുഖങ്ങള്‍ ബാധിച്ച മറ്റ് 44 രോഗികളുടെ ചികില്‍സക്കായി 10.5 ലക്ഷം രൂപയും അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
മാനന്തവാടി ചെറുപുഴ കോക്കണ്ടത്തില്‍ സി.ഇ. ഫിലോമിനയുടെ മകള്‍ അനീഷ, കല്ലുമൊട്ടംകുന്ന് മൂത്താശ്ശേരിയില്‍ മേരി ജോസ്, എള്ളുമന്ദം മണലിക്കുന്നേല്‍ ബാലന്റെ മകന്‍ ശ്രീവിനേഷ്, വാരാമ്പറ്റ പന്തിപ്പൊയില്‍ കരിമ്പനക്കല്‍ കെ.കെ. സെയ്ത്, വാരാമ്പറ്റ കട്ടയാടന്‍ ഹൗസില്‍ കെ. ആലീമ എന്നിവര്‍ക്ക് 30,000 രൂപ വീതവും കാഞ്ഞിരങ്ങാട് വഞ്ഞോട് കാരിക്കുന്നേല്‍ പുഷ്പ, തരിയോട് കാപ്പുവയല്‍ ഇടത്തുംകുന്ന് കുഞ്ഞുകുഞ്ഞ്, എള്ളുമന്ദം കാഞ്ഞിരമ്പാറ കെ.എം. ഉലഹന്നാന്‍, വഞ്ഞോട് നാലുവേലില്‍ സാറാമ്മ, തൊണ്ടര്‍നാട് പുതുശ്ശേരി പൊള്ളന്‍പാറ താന്നിയില്‍ മുസൈഫ, വാളാട് പള്ളിവാതുക്കല്‍ ആയിശ, വാളാട് കൈത്താനിക്കല്‍ വിജയന്‍, പള്ളിക്കുന്ന് മാടപ്പള്ളിക്കുന്നേല്‍ ജോണ്‍, മാനന്തവാടി എരുമത്തെരുവ് വി.കെ.കെ. ഹൗസില്‍ ചന്ദ്രന്‍, എള്ളുമന്ദം ചങ്ങാലിക്കാവില്‍ സലീം, തവിഞ്ഞാല്‍ മുതിരേരി നടുത്തോട്ടത്തില്‍ ശോശാമ്മ, കാട്ടിമൂല പെരുമ്പില്‍ പത്രോസ്, അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മാക്കപ്പടിക്കല്‍ വിനോദ് ജോണ്‍, ആക്കപ്പടിക്കല്‍ ജോസഫ് മാത്യു എന്നിവര്‍ക്ക് 25,000 രൂപ വീതവും തേറ്റമല പാവൂര്‍ പി.വി. സുകുമാരന്‍, വാളാട് കാപ്പുംകുഴിയില്‍ കെ. ഷിനോജ്, തലപ്പുഴ പുത്തൂര്‍ക്കൊല്ലി മുള്ളന്‍വീട്ടില്‍ കോയ, മാനന്തവാടി വേമം പുത്തന്‍പുരയില്‍ വിജയന്റെ ഭാര്യ ലളിത, തേറ്റമല ചുള്ളിപ്പറമ്പില്‍ ഫ്രാന്‍സിസ്, തൊണ്ടര്‍നാട് പുല്ല്യാട്ടേല്‍ സ്‌കറിയ, മാനന്തവാടി പാലാക്കുളി കാവുകാട് വീട്ടില്‍ ബേബി, മാനന്തവാടി പാലാക്കുളി കാഞ്ഞിരംകുഴി ജ്യോതിഷ്, തൃശ്ശിലേരി കുറ്റിത്തോട്ടത്തില്‍ അന്നമ്മ, വാളാട് ലക്ഷ്മീസദനത്തില്‍ ചന്ദ്രശേഖരന്‍, വാളാട് മരോട്ടിക്കല്‍ ജോസഫ്, കാട്ടിമൂല ചാലില്‍ പുത്തന്‍വീട്ടില്‍ കുഞ്ഞികൃഷ്ണന്‍, വെള്ളമുണ്ട ഇണ്ട്യേരിക്കുന്ന് പൂവ്വക്കുളത്ത് വീട്ടില്‍ പി.ആര്‍ രാധാകൃഷ്ണന്‍, പുതുശ്ശേരി വാളേരി പാറയില്‍ പി.സി. ജെയിംസ് എന്നിവരുടെ ചികില്‍സക്ക് 20,000 രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്.

---- facebook comment plugin here -----

Latest