ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇനി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

Posted on: February 27, 2016 11:54 am | Last updated: February 27, 2016 at 5:08 pm

jiji thomsonതിരുവനന്തപുരം: സര്‍വീസില്‍ നിന്നും നാളെ വിരമിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്നോടിയായി സര്‍ക്കാര്‍ ജിജിതോംസണെ ഉപദേഷ്ടാവ് പദവിയിലേക്ക് നിയമിച്ചിരിക്കുന്നത്. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ മൊഹന്തി ചുമതലയേല്‍ക്കും.