246 കോടി രൂപയുടെ പെന്‍ഷന്‍ തുക അനുവദിച്ചു

Posted on: February 27, 2016 9:25 am | Last updated: February 27, 2016 at 9:25 am
SHARE

pensionതിരുവനന്തപുരം: ഫെബ്രുവരി മാസത്തേക്കുള്ള 246 കോടി രൂപയുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് 13.7 കോടി രൂപ, മുനിസിപ്പാലിറ്റികള്‍ക്ക് 27.8 കോടി രൂപ, ഗ്രാമപഞ്ചായത്തുകള്‍ക്ക് 204 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.