വി എസും പിണറായിയും മത്സരിച്ചേക്കും

Posted on: February 27, 2016 9:23 am | Last updated: February 27, 2016 at 9:23 am

vs with pinarayiന്യൂഡല്‍ഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരരംഗത്തുണ്ടാകണമെന്ന് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇതുസംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവരുമായി കേന്ദ്ര നേതൃത്വം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തും.
വി എസ് പ്രചാരണം നയിക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ഇത് അംഗീകരിക്കാനിടയില്ലാത്തതിനാല്‍ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകരെ തൃപ്തിപ്പെടുത്തുന്ന തീരുമാനമായിരിക്കും കേന്ദ്ര നേതൃത്വം സ്വീകരിക്കുക. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെ നിര്‍ദേശിക്കുന്നതും യോഗത്തില്‍ വിഷയമാകും.