റയലിനെതിരെ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം

Posted on: February 27, 2016 10:45 pm | Last updated: February 27, 2016 at 11:44 pm
SHARE

athlaticoമാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ക്ലബ്ബുകളുടെ നേരങ്കത്തില്‍ സിനദിന്‍ സിദാന്റെ റയല്‍മാഡ്രിഡിന് തിരിച്ചടി. ഡിയഗോ സിമിയോണിയുടെ തന്ത്രങ്ങളില്‍ ഇറങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് റയലിനെ കീഴടക്കി. അമ്പത്തിമൂന്നാം മിനുട്ടില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിന്‍ ഗ്രീസ്മാനാണ് വിജയഗോള്‍ നേടിയത്. ഇതോടെ, 58 പോയിന്റുമായി അത്‌ലറ്റിക്കോ ലാ ലിഗയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. റയലിന്റെ കിരീടസ്വപ്‌നം ഏറെക്കുറെ അസ്തമിച്ചു. ഒന്നാം സ്ഥാനത്തുള്ളബാഴ്‌സലോണയുമായി 12 പോയിന്റ് അകലത്തിലാണ് റയല്‍. പരിശീലകനായതിന് ശേഷം സിദാന്റെ ആദ്യ മാഡ്രിഡ് ഡെര്‍ബിയായിരുന്നു ഇത്. കൂടുതല്‍ നേരം പന്ത് കൈവശം വെച്ചതും ആക്രമിച്ചതും റയലായിരുന്നു. എന്നാല്‍, അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ക്രിസ്റ്റ്യാനോ ഉള്‍പ്പെടുന്ന മുന്‍നിര പരാജയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here