ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം തിരൂരില്‍

Posted on: February 27, 2016 6:00 am | Last updated: February 27, 2016 at 1:16 pm
SHARE

DYFI-flag.svgതിരൂര്‍: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം അടുത്ത മാസം 1, 2, 3 തീയതികളില്‍ തിരൂരില്‍ നടക്കും. രോഹിത് വെമൂല നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംവിധായകന്‍ രഞ്ജിത്് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ചിന് തിരൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സെമിനാര്‍ എം എ ബേബി ഉദ്ഘാടനം ചെയ്യും. എ വിജരാഘവന്‍ അധ്യക്ഷത വഹിക്കും. പ്രഭാവര്‍മ, റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണന്‍, എം സ്വരാജ്, വി ടി സോഫിയ സംസാരിക്കും. തുടര്‍ന്ന ്അപര്‍ണാ ശബീര്‍ അവതരിപ്പിക്കുന്ന ഒ എന്‍ വി സ്മൃതി ഗീതങ്ങളും ബാലസംഘം കൂട്ടുകാരുടെ നൃത്തശില്‍പ്പവും അരങ്ങേറും.
രണ്ടിന് രാവിലെ 9ന് ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളന ചര്‍ച്ച തുടരും. അഞ്ചിന് മതനിരപേക്ഷ സെമിനാര്‍ നടക്കും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വി ശിവകുമാര്‍ അധ്യക്ഷത വഹിക്കും. ബിനോയ് വിശ്വം, ഡോ. സെബാസ്റ്റിയന്‍ പോള്‍, കെ ടി ജലീല്‍ എം എല്‍ എ, ടി വി രാജേഷ് എം എല്‍ എ സംബന്ധിക്കും. ഏഴിന് ഗസല്‍ മഴ അറങ്ങേറും.
മൂന്നിന് രാവിലെ പ്രതിനിധി സമ്മേളനം നടക്കും. മൂന്ന് മണിക്ക് യുവജനറാലി നടക്കും. പൊതുസമ്മേളനം ഏഴിന് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ എം സ്വരാജ്, എം ബി ഫൈസല്‍, പി കെ അബ്ദുല്ല നവാസ്, പി കെ സുല്‍ഫികറലി, പി ഹംസക്കുട്ടി സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here