പ്രഥമ ജസ്റ്റിസ് കൃഷ്ണയ്യര്‍ സ്മാരക കലാ പുരസ്‌കാരം മമ്മൂട്ടിക്ക്

Posted on: February 27, 2016 12:28 am | Last updated: February 27, 2016 at 12:28 am

mammootty--facebook-and-storysize_647_120315122843കൊച്ചി : അഭിഭാഷകരുടെ കലാസംഘടനയായ ‘കല’ ഏര്‍പ്പെടുത്തിയ പ്രഥമ ജസ്റ്റിസ് കൃഷ്ണയ്യര്‍ സ്മാരക കലാ പുരസ്‌കാരം ചലച്ചിത്രതാരം മമ്മൂട്ടിക്ക് നല്‍കും. ചലച്ചിത്രരംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. സംഗീത മേഖലയില്‍ വൈക്കം വിജയലക്ഷ്മിക്കും നര്‍ത്തകി മാലതി മേനോനും ആര്‍ എല്‍ വി രഘുവിനും നാടക സംവിധായകന്‍ കെ എം ധര്‍മ്മനും പുള്ളുവന്‍പാട്ട് കലാകാരി കോട്ടയം മീനാക്ഷി രാധക്കും സ്മാരക പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.