Connect with us

Kerala

രാഷ്ട്രപതിയുടെ സന്ദര്‍ശനം നഗരത്തില്‍ ഗതാഗത നിയന്ത്രണം

Published

|

Last Updated

മലപ്പുറം: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉച്ചക്ക് ഒരു മണി മുതല്‍ വൈകീട്ട് നാല് വരെ കോഴിക്കോട് ഭാഗത്തു നിന്നും ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും പന്തീരങ്കാവ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് മാങ്കാവ്, മീഞ്ചന്ത, രാമനാട്ടുകര നിസരി ജംഗ്്ഷന്‍, യൂനിവേഴ്‌സിറ്റി വഴി പോകണം.
പാലക്കാട്, കൊണ്ടോട്ടി, മഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പന്തീരങ്കാവ് നിന്നും പെരുമണ്ണ ഊര്‍ക്കടവ് വഴി പോകണം.
പാലക്കാട്, മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി ഭാഗങ്ങളില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊണ്ടോട്ടി കോടങ്ങാട് ജംഗ്ഷനില്‍ നിന്ന് തറയിട്ടാല്‍ വഴി കൊളപ്പുറം വന്ന് എന്‍ എച്ച് വഴി പോകണം.

Latest