ദോഹയിലെ അപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ വീട്ടില്‍ കാന്തപുരം സന്ദര്‍ശനം നടത്തി

Posted on: February 26, 2016 8:59 pm | Last updated: February 26, 2016 at 8:59 pm
SHARE

kanthapuramഫറോക്ക്: ദോഹയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കഴിഞ്ഞ ദിവസം മരിച്ച സഹോദരങ്ങളുടെ വീട്ടില്‍ ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദര്‍ശനം നടത്തി.
ബര്‍സാന്‍ റിയാല്‍ എസ്‌റ്റേറ്റ് ഉടമ അരക്കിണര്‍ സ്വദേശി മാളിയേക്കല്‍ സക്കീറിന്റെ മക്കളായ മുഹമ്മദ് ജുനിധുല്‍ നിബ്രാഷ് (23), സഹേദരന്‍ നജ്മല്‍ റിഷ് വാന്‍ (20) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പ്രെ: എ കെ അബ്ദുല്‍ ഹമീദ്, കോഴിക്കോട് ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ,ഫറോക്ക് സോണ്‍ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് കെ.വി തങ്ങള്‍, ജലീല്‍ സഖാഫി കടലുണ്ടി,
കേരള മുസ്ലിം ജമാഅത്ത് ഫറോക്ക് സോണ്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സഖാഫി പെരുമുഖം ,ചെറുവണ്ണൂര്‍ എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് ഉള്ളിശ്ശേരിക്കുന്ന്, സെയ്തുട്ടി മുസ്ല്യാര്‍,തുടങ്ങിയവര്‍ സന്ദര്‍ശക സംഘത്തോടൊപ്പമുണ്ടായിരുന്നു.മരിച്ച സഹോദരങ്ങളുടെ പിതാവ് മാളിയേക്കല്‍ സക്കീറുമായി കാന്തപുരം സംസാരിക്കുകയും അനുശോചനവും പ്രാര്‍ത്ഥനയും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here