ഫേസ്ബുക്കില്‍ ഇനി ഇഷ്ടം മാത്രമല്ല; ദേഷ്യവും ദുഃഖവും പങ്കുവെക്കാം

Posted on: February 26, 2016 7:12 pm | Last updated: February 26, 2016 at 7:12 pm
SHARE

facebook imogiഫേസ്ബുക്കില്‍ ഇനി ഇഷ്ടം (ലൈക്ക്) മാത്രമല്ല, എല്ലാ വികാരങ്ങളും പങ്ക് വെക്കാം. പോസ്റ്റുകള്‍ കാണുമ്പോള്‍ സ്‌നേഹം തോന്നിയാല്‍ അതും ദേഷ്യം തോന്നിയാല്‍ അതും ദുഖം തോന്നിയാല്‍ അതും എന്ന് വേണ്ട നന്നായൊന്ന് ഊറിച്ചിരിക്കാന്‍ തോന്നിയാല്‍ അതും എല്ലാം പങ്കുവെക്കാന്‍ കഴിയുന്ന രീതിയില്‍ ഫേസ്ബുക്ക് ലൈക്ക് ബട്ടണ്‍ പരിഷ്‌കരിച്ചു. തുടക്കത്തില്‍ ഡെസ്‌ക്‌ടോപ്പില്‍ ലഭ്യമായ മാറ്റം വൈകാതെ മൊബൈല്‍ ആപ്ലിക്കേഷനിലും എത്തും. ലൈക്ക് ബട്ടണില്‍ കഴ്‌സര്‍ വെച്ചാല്‍ “love,” “haha,” “wow,” “sad” “angry” എന്നീ ഇമോഷനുകള്‍ കൂടി ലഭ്യമാകുന്ന രീതിയിലാണ് പരിഷ്‌കാരം. ഇത്തരമൊരു പരിഷ്‌കാരം വൈകാതെ കൊണ്ടുവരുമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടുത്തിടെ പറഞ്ഞിരുന്നു.

fb imosions

പുതിയ ലൈക്ക് സംവിധാനം വന്നതോടെ ഇനി ഓരോ പോസ്റ്റിനോടും അത് അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ സാധിക്കും. മരണ വാര്‍ത്തക്ക് ലൈക്ക് അടിക്കേണ്ടിവരുന്ന ഗതികേട് ഇനി ഉണ്ടാകില്ല എന്ന് ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here