
ദോഹ: ഖത്വര്‍ ടോട്ടല്‍ ഓപ്പണില്‍ കളി മുടക്കി പൂച്ച. ലോക ഒമ്പതാം നമ്പര്‍ താരം ഇറ്റലിയുടെ റോബര്‍ട്ട വിന്‍സിയും തുര്‍ക്കിയുടെ ബൈയുകാക്കേയിയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കേയാണ് ഒരു പൂച്ച കളിസ്ഥലത്തെത്തിയത്. ആട്ടിയോടിക്കാനുള്ള ശ്രമങ്ങളെയെല്ലാം അതിജയിച്ചാണ് പൂച്ച പെട്ടെന്ന് കോര്‍ട്ടിലെത്തിയത്. അല്‍പസമയത്തിനു ശേഷം ഇരുവരും കളി തുടര്‍ന്നു. മത്സരത്തില്‍ വിന്‍സി 7 5, 6 1 എന്ന സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. താന്‍ ജയിച്ചതിനാല്‍ പൂച്ചയുടെ വരവ് ഭാഗ്യമായാണ് കരുതുന്നതെന്ന് വിന്‍സി പറഞ്ഞു.