കെ പി ഇബ്രാഹിം പ്രവാസം അവസാനിപ്പിക്കുന്നു

Posted on: February 26, 2016 6:36 pm | Last updated: February 26, 2016 at 6:36 pm
SHARE

IBRAHIMദോഹ: മൂന്നരപ്പതിറ്റാണ്ടിലെ പ്രവാസം അവസാനിപ്പിച്ച് കെ പി ഇബ്രാഹിം മേപ്പയ്യൂര്‍ നാട്ടിലേക്കു മടങ്ങുന്നു. കെ എം സി സിയുടെ വിവിധ ഘടകങ്ങളിലും പ്രാദേശിക മഹല്ല് കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു.
നിലവില്‍ കെ എം സി സി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റും സ്റ്റേറ്റ് കൗണ്‍സിലറുമാണ്. മേപ്പയ്യൂര്‍ മഹല്ല്കമ്മിറ്റി പ്രസിഡന്റ്, ജനകീയമുക്ക് മഹല്ല് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. ഖത്വറില്‍ തുടക്കം മുതല്‍ ഡ്രൈവറായി ജോലി ചെയ്ത് വരുന്ന ഇദ്ദേഹം ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് പ്രവാസം അവസാനിപ്പിക്കുന്നത്.
ഭാരിച്ച ഉത്തരവാദിത്തം ചുമലിലുണ്ടെങ്കിലും കണ്ണിന്റെ കാഴ്ച മങ്ങിയതോടെ ഇനി ജോലിയെടുത്ത് ജീവിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയാണ്. കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി അദ്ദേഹത്തിന് യാത്രയയപ്പു നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here