Connect with us

Kerala

അനൂപ് ജേക്കബിനെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിനെതിരായ അഴിമതി ആരോപണത്തില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. വി ശിവന്‍കുട്ടി എംഎല്‍എ ഉന്നയിച്ച അഴിമതി ആരോപണത്തിലാണ് ത്വരിത പരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്. അനൂപ് ജേക്കബ് 36.5 കോടിയുടെ അഴിമതി നടത്തിയതായാണ് ആരോപണം. സിവില്‍ സപ്ലൈസിന് സാധനങ്ങള്‍ വാങ്ങിച്ചതില്‍ അഴിമതിയുണ്ടെന്നും ഡെപ്യൂട്ടേഷനില്‍ ആളെ നിയമിച്ചത് കോഴ വാങ്ങിയാണെന്നുമാണ് ശിവന്‍കുട്ടിയുടെ ആരോപണം.

Latest