Connect with us

Gulf

പണം തട്ടുന്ന വൈറസുകള്‍ മിഡില്‍ ഈസ്റ്റിലും വ്യാപിക്കുന്നു

Published

|

Last Updated

അജ്മാന്‍:ഇന്റര്‍നെറ്റ് ബേങ്കിംഗ് സൗ കര്യം ഉപയോഗപ്പെടുത്തുന്നവര്‍ കരുതിയിരിക്കുക. ഓഫീസ് സംബന്ധമായി വരുന്ന ഇ-മെയിലുകള്‍ ഇനിമുതല്‍ ശ്രദ്ധിച്ച് മാത്രം തുറക്കുക. അല്ലെങ്കില്‍ താങ്കളുടെ കമ്പ്യൂട്ടറിലെ വിവരങ്ങളെടുത്ത് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടേക്കാം. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥാപനങ്ങളുടെ കമ്പ്യൂട്ടറുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപിച്ചുകൊണ്ടിരിക്കുന്ന പുതിയ വൈറസുകള്‍ മിഡില്‍ ഈസ്റ്റിലും വ്യാപിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോക്കി എന്ന പേരുള്ള ഒരു ട്രോജണ്‍ വൈറസാണ് വില്ലന്‍. ഈ വൈറസ് ഉള്‍പെട്ട ഫയല്‍ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ആകുന്നതോടെ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം മരവിക്കുകയും പതിയെ വ്യക്തിവിവരങ്ങളും പാസ് വേഡുമെല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് ഐ ടി രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ട്രോജണ്‍ വൈറസ് ഇ മെയില്‍ വഴിയും ഡൗണ്‍ലോഡ് ഫയലുകള്‍ വഴിയുമാണ് കൂടുതല്‍ പ്രചരിക്കുന്നത്. സ്ഥാപനങ്ങളുടെ ഇന്‍വോയ്‌സ്, പ്രധാന രേഖകള്‍ തുടങ്ങിയവക്ക് സമാനമായാണ് ഇവ കാണപ്പെടുക. ഇവ തുറക്കുന്നതോടെ കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ (മാല്‍ വെയറുകള്‍) പാസ്‌വേഡുകളിലേക്കും മറ്റു ഇതര കമ്പ്യൂട്ടര്‍ ശൃംഖലകളിലേക്കും വ്യാപിക്കും.
അധിക കേസുകളിലും ഇത്തരം വൈറസുകള്‍ കമ്പ്യൂട്ടര്‍ ശൃംഖലയില്‍പെടുന്ന വിവരങ്ങള്‍ ചോര്‍ത്തുന്നതൊടൊപ്പം ആ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് കൂടുതല്‍ ആക്രമണം നടത്തുന്ന ബോട്ട്‌നെറ്റുകളും വ്യാപിക്കുന്നുണ്ട്. ഇത് കമ്പനികള്‍ക്ക് സാമ്പത്തികമുള്‍പെടെ വലിയ നഷ്ടമാണ് വരുത്തിവെക്കുക.

Latest