സംവിധായകന്‍ രാജേഷ് പിള്ള ആശുപത്രിയില്‍

Posted on: February 26, 2016 3:10 pm | Last updated: February 26, 2016 at 3:10 pm
SHARE

rajesh pillaiകൊച്ചി:പ്രമുഖ സംവിധായകന്‍ രാജേഷ് പിള്ളയെ ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് രാജേഷ് പിള്ളയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട ഇന്ന് റിലീസ് ചെയ്തു. രാജേഷിന്റെ നാലാമത്തെ ചിത്രമാണ് വേട്ട. മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍.

2005ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ നായകനായ ഹൃദയത്തില്‍ സൂക്ഷിക്കാനാണ് ആദ്യ ചിത്രം. ട്രാഫിക് മിലി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് രാജേഷ് പിള്ളയാണ്.ട്രാഫിക് കഴിഞ്ഞ വര്‍ഷം ഹിന്ദിയിലും സംവിധാനം ചെയ്തിരുന്നു.