തമ്പാനൂര്‍ രവിയെ ഹാജരാക്കാന്‍ അറിയാമെന്ന് സോളാര്‍ കമ്മീഷന്‍

Posted on: February 26, 2016 2:55 pm | Last updated: February 26, 2016 at 2:55 pm
SHARE

sivarajan commisionകൊച്ചി: സോളാര്‍ കമ്മീഷനില്‍ കെ.പി.സി.സി ഭാരവാഹി തമ്പാനൂര്‍ രവി ഹാജരായില്ല. നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ തമ്പാനൂര്‍ രവിയെ കമ്മീഷനു ഹാജരാക്കാന്‍ അറിയാമെന്ന് ജസ്റ്റിസ് ശിവരാജന്‍. ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരാകേണ്ടിയിരുന്ന രവി ഭാര്യയുടെ അസുഖം ആണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് ഹാജാരായിരുന്നില്ല. ഇതിനെതിരെയാണ് ജസ്റ്റിസ് ശിവരാജന്‍ രൂക്ഷ വിമര്‍ശം നടത്തിയത്. ഒരു മാസത്തിനു ശേഷം ഹാജരാകാമെന്ന രവിയുടെ നിലപാട് കമ്മീഷന്‍ തള്ളി. രവിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.