25 സീറ്റുകള്‍ വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Posted on: February 26, 2016 1:17 pm | Last updated: February 26, 2016 at 1:17 pm
SHARE

youth congress copyന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് ഹൈക്കമാന്‍ഡിനോട് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 25 സീറ്റെങ്കിലും വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക സംസ്ഥാന നേതൃത്വം എ.ഐ.സി.സിക്ക് കൈമാറി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് പീരുമേടോ ഉടുമ്പഞ്ചോലയോ നല്‍കണമെന്നാണ് ആവശ്യം. സി. ആര്‍. മഹേഷിന് കരുനാഗപ്പള്ളിയും ആദം മുല്‍സിക്ക് ബേപ്പൂരും നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here