Connect with us

National

സാങ്കേതിക വിദ്യയില്‍ ഊന്നിയ പ്രഖ്യാപനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ വഴി പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. വിദേശ വിനോദസഞ്ചാരികളെ ഉദ്ദേശിച്ച്, വിദേശ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ എടുക്കാന്‍ മൂന്ന് മാസത്തിനുള്ളില്‍ സൗകര്യമുണ്ടാക്കും. ഈ സൗകര്യം പ്രവാസികളായ ഇന്ത്യക്കാര്‍ക്കും പ്രയോജനപ്പെടുത്താം. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് 1,780 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും 225 ക്യാഷ് കോയിന്‍ ആന്‍ഡ് സ്മാര്‍ട് കാര്‍ഡ് ഓപറേറ്റഡ് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിക്കും. 139 നമ്പര്‍ വഴി രജിസ്റ്റേര്‍ഡ് ഫോണ്‍ നമ്പറിലൂടെ ടിക്കറ്റുകള്‍ റദ്ദ് ചെയ്യുന്നതിനുള്ള സംവിധാനവും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇ ബുക്കിംഗ് വഴി ടിക്കറ്റെടുക്കന്‍ സൗജന്യ നിരക്കിലുള്ള പാസുകള്‍, 2000 സ്‌റ്റേഷനുകളില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 20,000 ഡിസ്‌പ്ലേ സ്‌ക്രീനുകള്‍, ടിക്കറ്റുകളില്‍ ബാര്‍ കോഡ്, എല്ലാ സ്റ്റേഷനുകളിലും സി സി ടി വി നിരീക്ഷണം, ടിക്കറ്റിംഗിനും പരാതികള്‍ അറിയിക്കാനും മൊബൈല്‍ ആപ്പ്, ട്രെയിന്‍ എത്തുന്നതും പുറപ്പെടുന്നതും യാത്രക്കാരനെ അറിയിക്കുന്നതിനായി എസ് എം എസ് അലര്‍ട്ട് സംവിധാനം, എ ആര്‍ സി ടി സി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഒരു മിനുട്ടില്‍ 7200 ടിക്കറ്റ് എന്ന തോതിലാക്കി ഉയര്‍ത്തും, ട്രെയിനില്‍ എഫ് എം റേഡിയോ സ്ഥാപിക്കും, ഇകാറ്ററിംഗ് സര്‍വീസുകള്‍ ഇപ്പോഴുള്ള 40 സ്റ്റേഷനില്‍ നിന്ന് 408 ആയി വര്‍ധിപ്പിക്കും തുടങ്ങി സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള പ്രഖ്യാപനങ്ങളും മന്ത്രി നടത്തിയിട്ടുണ്ട്.

Latest