യുഎസില്‍ വെടിവെപ്പ് : നാലു മരണം

Posted on: February 26, 2016 10:02 am | Last updated: February 26, 2016 at 5:57 pm
SHARE

SHHOTലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ കന്‍സാസ് സ്‌റ്റേറ്റിലെ ഫാക്ടറിയിലുണ്ടായ വെടിവെപ്പില്‍ അക്രമിയടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ മുന്‍ ജീവനക്കാരനാണ് വെടിവെപ്പ് നടത്തിയത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പൊലീസ് തിരിച്ചടിയിലാണ് അക്രമി കൊല്ലപ്പെട്ടത്.ഹാര്‍വി കൗണ്ടിയിലെ എക്‌സല്‍ കമ്പനിയുടെ ഫാക്ടറിയിലാണ് വെടിവെപ്പുണ്ടായത്. ചെറിയ വാഹനങ്ങളുണ്ടാക്കുന്ന കമ്പനിയാണിത്. കാറിലിരുന്നാണ് ഇയാള്‍ വെടിവെപ്പ് നടത്തിയത്. അക്രമത്തില്‍ ആറ് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹാര്‍വി കൗണ്ടിക്ക് സമീപത്തെ ന്യൂട്ടണ്‍, കാന്‍ എന്നിവിടങ്ങളിലും കാറിലിരുന്ന് അക്രമി വെടിയുതിര്‍ത്തതായും അദ്ദേഹം പറഞ്ഞു. ഫാക്ടറിയായിരുന്നു അയാളുടെ ലക്ഷ്യം. അക്രമിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഫാക്ടറിയിലെ പാര്‍ക്കിംഗ് ഏരീയായില്‍ കടന്ന അക്രമി ആദ്യം ഒരു സ്ത്രീക്കു നേരെ നിറയൊഴിച്ചു. പിന്നീട് ഇയാള്‍ അസംബ്ലി ഏരിയായില്‍ കടക്കുകയും ജീവനക്കാര്‍ക്കു നേരെ നിറയൊഴിക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here