ഇന്ന് പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

Posted on: February 26, 2016 9:09 am | Last updated: February 26, 2016 at 11:51 am
SHARE

PETROL PUMPകൊച്ചി: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന് കീഴിലുളള സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും ഇന്ന് അടച്ചിടുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് തോമസ് വൈദ്യന്‍ അറിയിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഫ്യൂവല്‍സ് ഉടമ മുരളീധരന്‍ നായരെ ആക്രമിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് പമ്പുകള്‍ അടച്ചിടുക. കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ ആക്രമണം നടത്തുന്നതും പണം കൊള്ളയടിക്കുന്നതും അടുത്ത കാലത്തായി നിത്യസംഭവമായിരിക്കുകയാണെന്ന് തോമസ് വൈദ്യന്‍ പറഞ്ഞു.സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടിയെങ്കിലും ഇത്തരം അനിഷ്ട സംഭവങ്ങള്‍ അടിക്കടി വര്‍ധിച്ചു വരികയാണ്. ആശുപത്രികളില്‍ സമാന രീതിയിലുളള ആക്രമണം വര്‍ധിച്ചപ്പോള്‍ നല്‍കിയ നിയമ സംരക്ഷണം പെട്രോള്‍ പമ്പുകള്‍ക്കും നല്‍കണം. മതിയായ നിയമ പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാത്രികളിലും ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്നും തോമസ് വൈദ്യന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here